05 December Thursday
മാലിന്യ സംസ്കരണം

കുട്ടികളുടെ ഹരിതസഭ 14ന്

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

 

 
കണ്ണൂർ
ഭരണകാര്യങ്ങളിൽ ഗ്രാമസഭകൾ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതുപോലെ മാലിന്യ നിർമാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 14ന്‌ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കുട്ടികളുടെ ഹരിതസഭ സംഘടിപ്പിക്കും. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായാണിത്‌.
 ഒരു ഹരിതസഭയിൽ -200 കുട്ടികളാണ് പങ്കെടുക്കുന്നത്‌. സഭയ്ക്ക് നേതൃത്വം നൽകാൻ സ്കൂളുകളിലെ ശുചിത്വ- മാലിന്യ സംസ്കരണ പ്രവർത്തനത്തിന്റെ  ഏകോപനച്ചുമതലയുള്ള അധ്യാപകരെയും പങ്കെടുപ്പിക്കണമെന്നും സർക്കാർ നിർദേശമുണ്ട്‌.
 വിദ്യാലയങ്ങളിൽനിന്നും ഹരിതസഭയിലേക്ക് തെരഞ്ഞെടുത്ത വിദ്യാർഥികൾ പ്രദേശത്തെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിരുത്തി റിപ്പോർട്ട്‌ തയ്യാറാക്കി സഭയിൽ അവതരിപ്പിക്കണം. സ്കൂളിലെ മാലിന്യ സംസ്കരണപ്രവർത്തനങ്ങളിലെ വീഴ്ചകൾ, മാലിന്യം കത്തിക്കുന്നത്,  വലിച്ചെറിയുന്നത്, നിരോധിത പ്ലാസ്റ്റിക്‌ ഉൽപ്പന്നങ്ങളുടെ ഉപയോഗം, നിലവിലെ വെല്ലുവിളികൾ, ദ്രവമാലിന്യ സംസ്കരണ രംഗത്തെ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഹരിതസഭയിൽ ചർച്ച ചെയ്യും.
 പങ്കെടുക്കുന്ന കുട്ടികൾ കണ്ടെത്തിയതും  ശേഖരിച്ചതുമായ നിർദേശങ്ങൾ ഹരിതസഭയിൽ രേഖപ്പെടുത്തും. ഇവ പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കണം.
  വിദ്യാർഥികൾക്ക് സ്വന്തം വീട്ടിലെ മാലിന്യ സംസ്കരണ പ്രവർത്തനം വിലയിരുത്താനും, മാലിന്യ സംസ്കരണത്തിലെ വീഴ്‌ച കണ്ടെത്തി തദ്ദേശ സ്ഥാപനത്തെ അറിയിക്കാനും ഹരിതസഭ ഉപകരിക്കും. ജില്ലയിൽ 82 ഹരിത സഭകൾ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഹരിത കേരളം ജില്ലാ മിഷൻ കോ ഓഡിനേറ്റർ ഇ കെ സോമശേഖരൻ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top