05 December Thursday

കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 9ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019
ഇരിട്ടി
ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ 61-–-ാമത് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 9, 10 തിയതികളിൽ ഉളിക്കലിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.  ഉളിക്കൽ എം കെ ജി കളരിസംഘം സഹകരണത്തോടെ വയത്തൂർ യുപി സ്കൂളിലാണ് ചാമ്പ്യൻഷിപ്പ്. ജില്ലയിലെ 42 കളരികളിൽനിന്ന് 600 മത്സരാർഥികൾ മാറ്റുരയ്ക്കും. ചാമ്പ്യൻഷിപ്പ് കെ സി ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ബേബി തോലാനി, പി കെ ശശി, പി ശശീന്ദ്രൻ, പി വി സോമൻ, ഐ പി  പവിത്രൻ, കെ സജീവൻ, അനീഷ് ബാബു, കെ സുജിത്ത്, എൻ മധു, എ വി അനിഷ്, കെ സുമേഷ്, പി രതീഷ്, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top