13 December Friday

ബസ്സുടമകളുടെ കലക്ടറേറ്റ്‌ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

 കണ്ണൂർ

സംസ്ഥാനത്തെ സ്വകാര്യ ബസ്‌ വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലാ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ കോ ഓഡിനേഷൻ കമ്മിറ്റി കലക്ടറേറ്റിന്‌ മുന്നിൽ ധർണ നടത്തി. കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ എം വി വത്സലൻ ഉദ്‌ഘാടനംചെയ്‌തു. കെ വേലായുധൻ അധ്യക്ഷനായി. രാജ്‌കുമാർ കരുവാരത്ത്‌, കെ ഗംഗാധരൻ, കെ ഗോവിന്ദൻ, കൊട്ടിയോടി വിശ്വനാഥൻ, പി രജീന്ദ്രൻ എന്നിവർ സംസാരിച്ചു. പി പി മോഹനൻ സ്വാഗതം പറഞ്ഞു.  
വിദ്യാർഥികളുടേതടക്കമുള്ള ബസ്‌ ചാർജ്‌ വർധിപ്പിക്കുക, കെഎസ്‌ആർടിസിയും സ്വകാര്യബസ്‌ വ്യവസായവും സംരക്ഷിക്കുന്നതിന്‌ ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ച്‌ 13ന്‌ സെക്രട്ടറിയറ്റ്‌ ധർണ നടത്തും.
പ്രധാന വാർത്തകൾ
 Top