13 December Friday

വഴികാട്ടും സ്നേഹിത

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

കണ്ണൂർ

കൗമാരക്കാരായ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കുടുംബശ്രീ.  ജില്ലാമിഷനും സ്നേഹിത ജെൻഡർ ഹെൽപ്‌ ഡെസ്കും  ചേർന്നാണ്‌ സ്‌കൂളുകളിൽ ടേക്ക്  കെയർ പദ്ധതി നടപ്പാക്കുന്നത്‌. 

സ്കൂൾ വിദ്യാർഥികൾ ആത്മഹത്യചെയ്ത പശ്ചാത്തലത്തിലാണ്‌ കുട്ടികളുടെ മാനസികാരോഗ്യം വർധിപ്പിക്കുക, ആത്മഹത്യ പ്രതിരോധിക്കുക എന്നീ ലക്ഷ്യങ്ങളോടെ ടേക്ക്‌ കെയർ പദ്ധതി ആരംഭിച്ചതെന്ന്‌ ജില്ലാമിഷൻ കോ–-ഓഡിനേറ്റർ എം സുർജിത്‌ പറഞ്ഞു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് നൽകുകയാണ്  ഉദ്ദേശ്യം. ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകൾ വഴിയാണ് ക്യാമ്പയിൻ.  സ്നേഹിതയിലെ കൗൺസലർമാർ ഇവർക്ക്‌ ക്ലാസുകൾ നൽകും. 

വിദ്യാഭ്യാസ വകുപ്പുമായി  യോജിച്ചാണ് ഹയർ സെക്കൻഡറി സ്കൂളുകളിൽ    ക്ലാസുകളും തുടർ കൗൺസിലിങ് സെഷനുകളും സംഘടിപ്പിക്കുക. 

ആദ്യഘട്ടമായി ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രവർത്തിക്കുന്ന സഹൃദ ക്ലബ്‌ കോ–-ഓഡിനേറ്റർമാരായ അധ്യാപകർക്ക്‌ കണ്ണൂർ ടൗൺ സ്കൂളിൽ ടേക്ക് കെയർ പദ്ധതി പരിചയപ്പെടുത്തി.  ജില്ലാ പ്രോഗ്രാം മാനേജർ നൈൽ കോട്ടായി ക്ലാസെടുത്തു. ടേക്ക് കെയർ ജില്ലാതല സ്കൂൾ ക്യാമ്പയിൻ പ്രോഗ്രാമിന്റെ ഉദ്‌ഘാടനം മലപ്പട്ടം സ്കൂളിൽ സംഘടിപ്പിച്ചു. 

കുട്ടികളെ സംബന്ധിക്കുന്ന എല്ലാത്തരം സഹായങ്ങൾക്കും സ്നേഹിത ജൻഡർ ഹെൽപ്‌ ഡെസ്കിനെ സമീപിക്കാം.  ഫോൺ: 04972721817, ടോൾ ഫ്രീ : 18004250717.

പ്രധാന വാർത്തകൾ
 Top