Deshabhimani

വൈറലായി കണ്ണൂരിന്റെ കൈത്തറിപ്പെരുമ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 01:17 AM | 0 min read

കണ്ണൂർ
കണ്ണൂരിന്റെ കൈത്തറിപ്പെരുമ സമൂഹമാധ്യമത്തിൽ പങ്കുവച്ച്‌ കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയം. കരിവെള്ളൂർ ഹാൻഡ്‌ലൂം വീവേഴ്‌സ്‌ ഇൻഡസ്‌ട്രിയൽ കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ വീഡിയോയാണ്‌ കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയം ഔദ്യോഗിക  ഫെയ്‌സ്‌ ബുക്ക്‌ പേജിലും   ട്വിറ്ററിലും പങ്കുവച്ചത്.  കൈത്തറി  ദിനമായ  ആഗസ്‌ത്‌ ഏഴിന്‌ മുന്നോടിയായി ഞായറാഴ്‌ച പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. 
  ധർമശാലയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫാഷൻ ടെക്‌നോളജി വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി തയ്യാറാക്കിയതാണ്‌ വീഡിയോ. ഹിന്ദി ഗാനത്തിന്റെ പശ്‌ചാത്തലത്തിലുള്ള വീഡിയോയിൽ നെയ്‌ത്തിന്റെ  വിവിധ  ഘട്ടങ്ങളാണുള്ളത്‌.  സംഘത്തിൽ 37 തൊഴിലാളികളുണ്ടെന്നും അതിൽ 34 പേർ സ്‌ത്രീകളാണെന്നും പോസ്‌റ്റിൽ  പറയുന്നു. നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ്‌ പ്രൊജക്ടിന്റെ  ഗുണഭോക്താവായ സംഘത്തിന്‌ പദ്ധതിയുടെ ഭാഗമായി ലഭിച്ച  സംവിധാനങ്ങളെക്കുറിച്ചും പോസ്‌റ്റിൽ പരാമർശിക്കുന്നുണ്ട്‌.
 


deshabhimani section

Related News

View More
0 comments
Sort by

Home