28 September Wednesday

വാഗമണ്‍, മൂന്നാര്‍ വിനോദസഞ്ചാര പാക്കേജുമായി കെഎസ്ആർടിസി

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
കണ്ണൂർ
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര പാക്കേജുമായി കെഎസ്ആർടി സി. വാഗമൺ–- കുമരകം, മൂന്നാർ-–-കാന്തലൂർ എന്നിങ്ങനെ രണ്ട് പാക്കേജുകളാണുള്ളത്. വാഗമൺ-–-കുമരകം യാത്ര  12ന് രാത്രി ഏഴിന്‌ പുറപ്പെട്ട്  15ന് രാവിലെ ആറിന്‌ തിരിച്ചെത്തും. താമസം, ഭക്ഷണം, ഓഫ് റോഡ് ജീപ്പ് സവാരി,  ഹൗസ് ബോട്ട് യാത്ര, ക്യാമ്പ് ഫയർ, മറൈൻ ഡ്രൈവ് എന്നിവ ഉൾപ്പെടെ ഒരാൾക്ക് 3900- രൂപയാണ് ചെലവ്.  മൂന്നാർ-–-കാന്തലൂർ യാത്ര മൂന്ന് ദിവസത്തെ പാക്കേജാണ്.  കാരവൻ രീതിയിൽ സെറ്റ് ചെയ്തിട്ടുള്ള കെഎസ്ആർടിസി ബസ്സുകളിലെ താമസം മൂന്നാർ പാക്കേജിന്റെ സവിശേഷതയാണ്. കൂടാതെ വാരാന്ത്യ വയനാട്, പൈതൽമല ട്രിപ്പുകളും പുനരാരംഭിക്കും. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9605372288, 8089463675, 9048298740

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top