26 September Saturday

കാലവർഷക്കെടുതി അടിയന്തര സഹായം എത്തിക്കണം: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
കണ്ണൂർ
കാലവർഷക്കെടുതിമൂലം പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാൻ അടിയന്തര നടപടികളുണ്ടാകണമെന്ന്‌ എൽഡിഎഫ് ജില്ലാ കമ്മിറ്റി സർക്കാരിനോട്‌ ആവശ്യപ്പെട്ടു. ജില്ലയിൽ പലഭാഗത്തും ഉരുൾപൊട്ടലും നാശനഷ്ടങ്ങളും സംഭവിച്ചിരിക്കുകയാണ്. കെടുതിക്കിരയായവരെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിൽ എൽഡിഎഫ് പ്രവർത്തകർ മുന്നിട്ടിറങ്ങണം.   
തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചർച്ച ചെയ്തു. എം വി ജയരാജൻ അധ്യക്ഷനായി. കൺവീനർ കെ പി സഹദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ പി മോഹനൻ, സി രവീന്ദ്രൻ, സി പി സന്തോഷ് കുമാർ, പി പി ദിവാകരൻ, താജുദ്ദീൻ മട്ടന്നൂർ, മഹമ്മൂദ്‌ പറക്കാട്ട്, വി രാജേഷ് പ്രേം, ജോജി ആനിത്തോട്ടം, സിറാജ് തയ്യിൽ, കെ കെ രാജൻ, സന്തോഷ് മാവില എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top