27 September Sunday

കോവിഡ്‌ പ്രതിരോധം ‘അരികിലായ്‌’ ഹ്രസ്വചിത്രം ഒരുങ്ങുന്നു

സ്വന്തം ലേഖികUpdated: Friday Aug 7, 2020
തലശേരി 
കോവിഡിനെ തോൽപ്പിക്കാൻ പോരാടുന്ന നേഴ്സുമാരുടെ ജീവിതം പ്രമേയമാക്കി ഹ്രസ്വചിത്രം ഒരുങ്ങുന്നു. തലശേരി ജനറൽ ആശുപത്രിക്കുവേണ്ടി വിസ്മയ വിഷ്വൽ മീഡിയ ഒരുക്കുന്ന ‘അരികിലായ്’ ചിത്രത്തിന്റെ സംവിധാനം സന്ദീപ് മോഹൻദാസാണ്. 
ചിത്രീകരണം  തലശേരിയിലും പരിസരങ്ങളിലുമായി പൂർത്തിയായി.15ന് റീലിസ് ചെയ്യും. സുമേഷ് ചാത്തോത്ത് രചനയും വെെശാഖ് അന്നൂർ ഛായാ​ഗ്രഹണവും നിർവഹിച്ചു. ബാബു അന്നൂർ, ശുഭ ശ്രീധർ, നയന, എൻ സുകുനായർ, സൻവിൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ​ഗാനരചന രമേഷ് കാവിലും സംഗീതം ഷംജിത്തുമാണ്. പാടിയത് ശ്രേയ‌ ജയദീപ്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top