25 September Friday

കള്ളുഷാപ്പുകളുടെ പ്രവൃത്തിസമയം വൈകിട്ട്‌ 6 വരെയാക്കണം

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
കണ്ണൂർ
കള്ളുഷാപ്പുകളുടെ പ്രവൃത്തനസമയം വൈകിട്ട്‌ ആറുവരെയെങ്കിലുമാക്കണമെന്ന് കള്ളുചെത്തു വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. 
ലോക്‌‌ഡൗൺ കാലത്ത് കള്ളുചെത്ത് വ്യവസായ തൊഴിലാളികൾക്ക് ജോലിയും കൂലിയും ഇല്ലാത്ത സ്ഥിതിയായിരുന്നു.  ഇളവിനെതുടർന്ന്‌  തുറക്കുന്നുണ്ടെങ്കിലും കള്ള്‌  വിറ്റുപോകുന്നില്ല. പ്രവൃത്തി സമയം പകൽ‌ മൂന്നുമുതൽ അഞ്ചുവരെയായി നിജപ്പെടുത്തിയിരിക്കയാണ്‌. 
കോവിഡ്‌ പശ്‌ചാത്തലത്തിൽ പ്രാദേശിക ഭരണസംവിധാനമാണ്‌ തീരുമാനം എടുത്തിട്ടുള്ളത്. പരിമിതമായ സമയപരിധിക്കുള്ളിൽ കള്ള് വിറ്റുതീർക്കാൻ സാധിക്കില്ലെന്ന്‌ ഫെഡറേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും റേഞ്ച് സെക്രട്ടറിമാരുടെയും സംയുക്ത യോഗം ചൂണ്ടിക്കാട്ടി.  അനധികൃത മദ്യവിൽപനയും വ്യാപകമാണ്. വ്യാജമദ്യ ഉൽപാദനവും വിതരണവും കൂടുന്നു. നിരവധി സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും കള്ളുചെത്ത് വ്യവസായം തകർക്കുന്നതുമായ ഇത്തരം നടപടികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വി  പി മോഹനൻ അധ്യക്ഷനായി. ടി കൃഷ്ണൻ, പി വി രവീന്ദ്രൻ, എൻ വി ചന്ദ്രബാബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top