03 August Monday

ഗൾഫ് എയറിന്റെ ആദ്യവിമാനം കണ്ണൂരിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഗൾഫ് എയർ വിമാനം

മട്ടന്നൂർ 
ഗൾഫ് എയറിന്റെ ആദ്യവിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. മനാമയിൽനിന്ന് 133 മുതിർന്നവരും മൂന്ന് കുട്ടികളുമായി തിങ്കളാഴ്ച വൈകിട്ട് 4.12 നാണ് ഗൾഫ് എയർ  കണ്ണൂരിന്റെ റൺവേയിലിറങ്ങിയത്. ആദ്യമായി കണ്ണൂരിലെത്തിയ ഗൾഫ് എയറിനെ വിമാനത്താവള ഫയർ ആൻഡ് സേഫ്റ്റി യുടെ ആധുനിക ഫയർ എൻജിനുകൾ ജലാഭിവാദ്യം നൽകിയാണ് സ്വീകരിച്ചത്. കണ്ണൂർ എക്സ്പാറ്റ്സ് ബഹറിനാണ് മനാമയിൽനിന്ന് ഗൾഫ് എയറിനെ ചാർട്ടഡ് ചെയ്‌തത്‌.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top