03 August Monday

കണ്ണൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020
കണ്ണൂർ
കണ്ണൂർ കോർപ്പറേഷനിൽ മേയർ തെരഞ്ഞെടുപ്പ്‌ ബുധനാഴ്‌ച. മുസ്ലിംലീഗുമായുള്ള ധാരണപ്രകാരം മേയർ സുമാ ബാലകൃഷ്‌ണൻ രാജിവച്ചതിനെത്തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌. പകൽ 11ന്‌ കലക്ടറേറ്റ്‌ കോൺഫറൻസ്‌ ഹാളിലാണ്‌ തെരഞ്ഞെടുപ്പ്‌. കോവിഡ്‌ മാനദ്ണ്ഡങ്ങൾ പാലിച്ച്‌ നടക്കുന്ന യോഗത്തിൽ കലക്ടർ ടി വി സുഭാഷ്‌ അധ്യക്ഷനാകും. 
കോർപ്പറേഷനിൽ എൽഡിഎഫിന്‌ 27 ഉം യുഡിഎഫിന്‌ പി കെ രാഗേഷടക്കം 28 ഉം അംഗങ്ങളാണുള്ളത്‌. ലീഗിലെ സി സീനത്താണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. എൽഡിഎഫ്‌ പിന്തുണയോടെ ഡെപ്യൂട്ടി മേയറായ പി കെ രാഗേഷിനെ കൂട്ടുപിടിച്ച്‌ അധികാരത്തിലെത്തിയ യുഡിഎഫ്‌ ആദ്യ ആറുമാസം കോൺഗ്രസിനും ബാക്കി മാസങ്ങൾ ലീഗിനുമാണ്‌ മേയർ സ്ഥാനം വീതിച്ചത്‌. എന്നാൽ പലവിധ കാരണങ്ങളാൽ കോൺഗ്രസ്‌ സ്ഥാനമൊഴിയാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ലീഗ്‌ നിലപാട്‌ കടുപ്പിച്ചതോടെയാണ്‌ സുമാ ബാലകൃഷ്‌ണൻ രാജിവച്ചത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top