13 December Friday

മാനം തെളിഞ്ഞു ഇനി, റോഡും തെളിയും

സ്വന്തം ലേഖകൻUpdated: Wednesday Nov 6, 2019
കണ്ണൂർ 
മഴമാറി മാനം തെളിഞ്ഞതോടെ ദേശീയപാതയിൽ കുഴിയടക്കുന്ന പ്രവൃത്തി പുനരാരംഭിച്ചു. ഇടവിട്ടുള്ള കനത്തമഴയിൽ രണ്ടുവട്ടം നിർത്തിയ പണിയാണ്‌ വീണ്ടും തുടങ്ങിയത്‌. കാലാവസ്ഥ ചതിച്ചില്ലെങ്കിൽ ദേശീയപാതയിലെ കുഴിയടക്കൽ അതിവേഗം പൂർത്തിയാകും. 
വേളാപുരം കീച്ചേരി ഭാഗത്ത്‌ ചൊവ്വാഴ്‌ച പണി തുടങ്ങിയതായി ദേശീയപാതാവിഭാഗം അറിയിച്ചു. നടാൽ ഗേറ്റ്‌ മുതൽ  മുഴപ്പിലങ്ങാട്‌ റെയിൽവേ മേൽപാലംവരെയുള്ള റോഡ്‌ അറ്റകുറ്റപ്പണി ബുധനാഴ്‌ച ആരംഭിക്കും.
ഡിവൈഡറുകളിൽ സ്‌പ്രിങ് പോസ്‌റ്റ്‌
 ദേശീയപാതയിലെ ഡിവൈഡറുകളിൽ വാഹനംകയറിയുള്ള അപകടങ്ങൾക്കും ഇനി അറുതിയാവും. തകർന്ന ഡിവൈഡറുകളുടെ അറ്റകുറ്റപ്പണിക്കൊപ്പം സ്‌പ്രിങ്ങ്‌ പോസ്‌റ്റ്‌ സ്ഥാപിക്കലും പൂർത്തിയായി. വാഹനങ്ങളുടെ പ്രകാശത്തിൽ ഡിവൈഡർ മിന്നിത്തിളങ്ങുന്ന പ്രത്യേക പെയിന്റടിക്കലും ഉടൻ തുടങ്ങും. നേരത്തെയുള്ള കരാറിൽ ഇത്‌ ഉൾപ്പെടാത്തതിനാൽ അനുബന്ധ ജോലിയായാണിത്‌ ചെയ്യുക. മാഹിപ്പാലത്തിലെ ജോയിന്റിലെ തകരാർ പരിഹരിക്കുന്നതിനൊപ്പം ടാറിങ്ങും ഈ ആഴ്‌ചയുണ്ടാകും. മാഹിഭാഗത്തെ ടാറിങ്ങിനൊപ്പം കെ കെ ബിൽഡേഴ്‌സാണ്‌ പാലത്തിന്റെ പ്രവൃത്തിയും നടത്തുക. മഴകാരണം പലവട്ടം നിർത്തിവച്ചതാണിതും.
പ്രധാന വാർത്തകൾ
 Top