13 December Friday

ചിന്ത പുസ്‌തകോത്സവം നാടുണർത്തി വിളംബര ഘോഷയാത്ര

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019
കണ്ണൂർ
ചിന്ത പുസ്‌തകോത്സവത്തിന്റെ  വരവറിയിച്ച്‌ നഗരത്തിൽ വിളംബരഘോഷയാത്ര. മുത്തുക്കുടയും വർണക്കൊടികളുമേന്തി ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയാണ്‌ ഘോഷയാത്ര നഗരത്തെ വലംവച്ചത്‌. മഹാത്മാഗാന്ധിയുടെയും നാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും ചിത്രം ആലേഖനം ചെയ്‌ത പോസ്‌റ്ററുകളുമേന്തി  പ്രവർത്തകർ  അണിനിരന്നു.  
കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ പരിസിരത്തുനിന്നാരംഭിച്ച്‌  ടൗൺ സ്‌ക്വയറിൽ സമാചിച്ചു. സംഘാടക സമിതി ചെയർമാൻ എം സുരേന്ദ്രൻ, അരക്കൻ ബാലൻ, പി കെ ബൈജു,  വി പി മോഹനൻ,  കെ പ്രകാശൻ, എം കെ മനോഹരൻ, നാരായണൻ കാവുമ്പായി,  സി പി രമേശൻ, ഇ കെ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top