07 July Tuesday

കൂത്തുപറമ്പ്‌ രക്തസാക്ഷി ദിനാചരണം യുവതികളുടെ രക്തദാന ക്യാമ്പ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019
കൂത്തുപറമ്പ്‌
കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ 25–-ാം വാർഷികത്തിന്റെ ഭാഗമായി ജില്ലയിൽ 100 കേന്ദ്രങ്ങളിൽ യുവതികളുടെ രക്തദാന ക്യാമ്പിന്‌ തുടക്കമായി.  മുൻ എംപി പി കെ ശ്രീമതി ഉദ്‌ഘാടനംചെയ്തു. 
സംസ്ഥാന കമ്മിറ്റി അംഗം കെ ലയ അധ്യക്ഷയായി. മലബാർ ക്യാൻസർ സെന്ററിലെ ഡോ. റോഷിൻ, ജില്ലാ സെക്രട്ടറി എം ഷാജർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് അഫ്സൽ, പി പി ഷാജിർ എന്നിവർ സംസാരിച്ചു. 
എം പി അനിൽകുമാർ സ്വാഗതവും നിജില സിനീഷ് നന്ദിയും പറഞ്ഞു.
മലബാർ ക്യാൻസർ സെന്റർ, ജില്ലാ ആശുപത്രി, പരിയാരത്തെ കണ്ണൂർ ഗവ.  മെഡിക്കൽ കോളേജ്‌,  എന്നിവിടങ്ങളിലേക്കാണ്‌ രക്തം നൽകുന്നത്‌.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top