08 December Sunday

ദ്രുതഗതിയിൽ തടയാം ‘ദ്രുതവാട്ടത്തെ’

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019
പിലാത്തറ
ആരോഗ്യത്തോടെ വളർന്നിരുന്ന  ചെടി വളരെ പെട്ടെന്ന് തണ്ടുണങ്ങി, ഇലകൾ കൊഴിഞ്ഞ് പൂർണമായും നശിക്കുന്ന ‘ദ്രുതവാട്ടം’ പടർന്നതോടെ ആശങ്കയിലായ ചെറുതാഴം മേഖലയിലെ കുരുമുളക്‌ കർഷകരെ സഹായിക്കാൻ കർഷക ക്ഷേമ വകുപ്പ്‌.    ദ്രുതവാട്ടം ബാധിച്ച കുരുമുളക് തോട്ടങ്ങൾ കാർഷിക കോളേജിലെ വിദഗ്ധർ പരിശോധിച്ചു. ആവശ്യമായ മുൻകരുതൽ എടുത്തില്ലെങ്കിൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന്‌ അവർ അഭിപ്രായപ്പെട്ടു. ചെറുതാഴം പഞ്ചായത്തിലെ ശ്രീസ്ഥ കുളപ്പുറം പ്രദേശങ്ങളിലാണ്‌ രോഗം വ്യാപകമായത്‌. ഇതിന്റെ പശ്ചാത്തലത്തിലാണ് തോട്ടങ്ങളിൽ പരിശോധന നടത്തിയത്. പ്രത്യേകതരം കുമിൾ രോഗംമൂലമാണ്  ദ്രുതവാട്ടം സംഭവിക്കുന്നത്. നീണ്ടുനിന്ന മഴയാണ് ഇക്കുറി രോഗത്തിന് കാരണമായതെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. ഈ സമയത്ത് അണുബാധമൂലം മുളവുവള്ളിയുടെ മണ്ണിനോട് മൂടിയ തണ്ടിന്റെ ഭാഗത്താണ് അണുബാധ ഉണ്ടാവുന്നത്. അതിനാൽ വള്ളികൾ ഒറ്റയടിക്ക് വാടി കരിയും. അതിവേഗത്തിലാണ് മറ്റു വള്ളികളിലേക്കും രോഗം പടരുക. 
 
പ്രധാന വാർത്തകൾ
 Top