13 December Friday

കുഞ്ഞിമംഗലം തെക്കേവയൽ പാടശേഖരം നശിച്ചത്‌ 200 ഏക്കർ നെൽകൃഷി

സ്വന്തം ലേഖകൻUpdated: Wednesday Nov 6, 2019

പിലാത്തറ 

മഴ കുറഞ്ഞെങ്കിലും നെല്ല്‌ കൊയ്യാനാവാതെ കുഞ്ഞിമംഗലം തെക്കേവയൽ പാടശേഖരം. പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായ ഇവിടെ 200 ഏക്കർ നെൽകൃഷി പൂർണമായും നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്‌. 

പാടശേഖരത്തിൽ ഉപ്പുവെള്ളം കയറുന്നത് അതിജീവിച്ചാണ് കർഷകർ നെൽകൃഷി ഇറക്കിയത്. സി കൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ളവർ ഇടപെട്ട് കൊയ്ത്ത് മെഷീൻ കൊണ്ടുവന്ന് കർഷകർ കൊയ്യാൻ ആരംഭിച്ചെങ്കിലും കതിർക്കുലകൾ വെള്ളത്തിൽ വീണതിനാൽ കൊയ്ത്ത് സാധിക്കുന്നില്ല. ഞാറ് മുളക്കുന്ന അവസ്ഥയാണിപ്പോൾ. കൃഷിനാശം സംബന്ധിച്ച് കർഷകർ കുഞ്ഞിമംഗലം കൃഷി ഓഫീസിൽ പരാതി നൽകിയിരുന്നു. കർഷകർക്ക് അർഹമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് കർഷകസംഘം മാടായി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

 

 

പ്രധാന വാർത്തകൾ
 Top