19 September Thursday

ഖാദി ഓണംമേള 8ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024
കണ്ണൂർ
ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്‌ഘാടനവും  നവീകരിച്ച ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിന്റെ  ഉദ്‌ഘാടനവും വ്യാഴാഴ്‌ച നടക്കും.  പകൽ 11ന്‌  മന്ത്രി വി എൻ വാസവൻ നിർവഹിക്കുമെന്ന്‌  ഖാദി ബോർഡ്‌ വൈസ്‌ ചെയർമാൻ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്‌തംബർ 14വരെയാണ്‌ മേള.  30ശതമാനം സർക്കാർ റിബേറ്റും കൂടാതെ ആകർഷകമായ സമ്മാന പദ്ധതികളുമുണ്ട്‌.  സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് വ്യവസ്ഥയിൽ ഖാദി വസ്ത്രങ്ങൾ വാങ്ങാനുള്ള സൗകര്യമുണ്ട്
സംസ്ഥാനത്ത്‌ ഈവർഷം 150 കോടി രൂപയുടെ വിൽപ്പനയാണ് ബോർഡ് ലക്ഷ്യമിടുന്നത്. പയ്യന്നൂർ ഖാദി കേന്ദ്രം 
 കണ്ണൂർ, കാസർകോട്‌ ജില്ലകളിലായി 10 കോടി രൂപയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. ഓണം വിൽപ്പന 24 കോടിയാണ് ലക്ഷ്യമിടുന്നത്.  കൂപ്പടം മുണ്ട്. വിവിധയിനം വെള്ള മുണ്ടുകൾ, കാവി മുണ്ട്‌,  സമ്മർകൂൾ ഷർട്ടുകൾ, ജുബ്ബ, ബെഡ്ഷീറ്റ്, ലേഡീസ് ടോപ്പ്, മസ്ലിൻ ഡബിൾ മുണ്ട്, മസ്ലിൻ ഷർട്ട് തുണിത്തരങ്ങൾ, പാന്റ്‌പീസ്, മസ്തിൻ കോട്ടൻ സാരികൾ, ഉന്നക്കിടക്കകൾ എല്ലാം ലഭ്യമാണ്.  
 ഈടുറ്റതും അഴകാർന്നതും പുതുതലമുറക്ക് അനുയോജ്യമായതുമായ ഖാദി വസ്ത്രങ്ങളും ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളുമാണ് ഈ ഓണത്തിന് വിപണിയിൽ ഇറക്കുന്നത്. കൂടാതെ ഡിജിറ്റൽ പ്രിന്റിങ്ങിൽ ഡിസൈൻ ചെയ്ത സ്കിം ഷർട്ട്, കുർത്ത എന്നിവയും ലഭിക്കും.  
ലോൺട്രി സർവീസ്,   വസ്ത്രങ്ങളുടെ ആൾട്ടറേഷൻ എന്നിവയുടെ സേവനം ലഭിക്കും.   രാത്രി ഒമ്പതുവരെ ഓണക്കാലത്ത്‌ ഷോറൂം പ്രവർത്തിക്കും. ആയിരം രൂപയ്‌ക്ക്‌ മുകളിൽ വസ്‌ത്രം വാങ്ങുന്നവർക്ക്‌ സമ്മാനക്കൂപ്പൺ നൽകും. ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് 5000 രൂപയുടെ ഖാദി ഉൽപ്പന്നങ്ങൾ വാങ്ങാം. കൂടാതെ വസ്ത്രങ്ങൾക്ക് ഹോം ഡെലിവറി  സൗകര്യമുണ്ട്‌. ഫോൺ: 9446656566.
ആയിരം രൂപയ്‌ക്ക്‌ മുകളിൽ വിലയുള്ള റെഡിമെയ്‌ഡ്‌ ഖാദി വസ്‌ത്രങ്ങൾക്ക്‌ ജിഎസ്‌ടി ഏർപ്പെടുത്തിയത്‌ വലിയ തിരിച്ചടിയാണെന്ന്‌ പി ജയരാജൻ പറഞ്ഞു.  വാർത്താസമ്മേളനത്തിൽ പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ കെ വി രാജേഷ്, കണ്ണൂർ പ്രോജക്ട് ഓഫീസർ ഷോളി ദേവസ്യ, വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ വി ഷിബു, ജില്ലാ ഖാദി ഗ്രാമ വ്യവസായ മാനേജർ കെ വി ഫറൂഖ് എന്നിവർ  പങ്കെടുത്തു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top