കണ്ണൂർ
തപാൽ സ്വകാര്യവൽക്കരണത്തിനെതിരെ തപാൽ ജീവനക്കാർ 10ന് നടത്തുന്ന പണിമുടക്കിന് മുന്നോടിയായുള്ള എൻഎഫ്പി, എഫ്എൻപിഒ കണ്ണൂർ ഘടകം സംഘടിപ്പിച്ച വാഹന ജാഥ സമാപിച്ചു.
പിലാത്തറ, പഴയങ്ങാടി, തളിപ്പറമ്പ്, ആലക്കോട്, ശ്രീകണ്ഠപുരം, മയ്യിൽ, ഏച്ചൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം കണ്ണൂരിൽ സമാപിച്ചു. സമാപന യോഗം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. കെ വി സുധീർ കുമാർ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകൻ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി എ ടി നിഷാന്ത്, ജാഥാ ലീഡർമാരായ എ പി സുജികുമാർ, വി പി ചന്ദ്രപ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
സ്വീകരണ കേന്ദ്രങ്ങളിൽ അനു കവിണിശേരി, കരിപ്പാൽ സുരേന്ദ്രൻ, പി മോഹനൻ, ദിനു മൊട്ടമ്മൽ, കെ ഷിജു, കെ സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..