കണ്ണൂർ
കോവിഡ് കാലത്തെ ഭരണപരമായ വെല്ലുവിളികളെ വിജയകരമായി കൈകാര്യംചെയ്ത നേതൃമികവിന് കലക്ടർ ടി വി സുഭാഷിന് ചീഫ് സെക്രട്ടറിയുടെ അഭിനന്ദനം. പ്രതിരോധ പ്രവർത്തനങ്ങളിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കത്തയച്ചത്.
അതിഥി തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് മടക്കിയയക്കുന്നതിലും ജില്ലയിലെ സൗജന്യ റേഷൻ വിതരണവും കിറ്റ് വിതരണവും സമയബന്ധിതമായി പൂർത്തീകരിച്ചതിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കൽ, സമൂഹ അടുക്കളകൾ, കോവിഡ് ആശുപത്രികളുടെ സജ്ജീകരണം എന്നിങ്ങനെ വിവിധ മേഖലകളെ ഏകോപിപ്പിച്ച് നടത്തിയ പ്രവർത്തനങ്ങളും പ്രത്യേകം അഭിനന്ദിച്ചു.
കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി നേതൃത്വം നൽകുകയും മഹാവ്യാധിക്കെതിരെയുള്ള പോരാട്ടം തുടരുകയും വേണം. പ്രതിസന്ധികളും പ്രതിബന്ധങ്ങളും എത്ര വലുതായാലും ഒറ്റക്കെട്ടായി നേരിടാമെന്നും ചീഫ് സെക്രട്ടറി കത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..