22 September Tuesday

കോൺഗ്രസ്, ബിജെപി സമരം അപഹാസ്യം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020
പേരാവൂർ
കോണ്‍ഗ്രസ്‌, ബിജെപി–-ആര്‍എസ്എസ്‌ നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന  അഴിമതി ആരോപണങ്ങളില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് കൊളക്കാട് സര്‍വീസ് സഹകരണബാങ്കിനുമുന്നില്‍ സമരനാടകം നടത്തുന്നതെന്ന് സിപിഐ എം പേരാവൂര്‍ ഏരിയാ സെക്രട്ടറി അഡ്വ. എം രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോണ്‍ഗ്രസ്‌ ഭരിക്കുന്ന പള്ളിക്കുന്ന്, നുച്യാട്, ആനപ്പന്തി സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നത്‌. കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റി സര്‍വീസ് സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ നടത്തിയ തീവെട്ടിക്കൊള്ളയുടെ ഫലമായി മൂന്നരക്കോടിയോളം രൂപ നഷ്ടപ്പെട്ടു. നിക്ഷേപകര്‍ പണം തിരികെലഭിക്കാതെ നെട്ടോട്ടമോടുകയാണ്. ചെണ്ടയാട്ടെ ക്വാറി ഇടപാടിൽ മൂന്നുകോടിരൂപ കോഴ വാങ്ങിയ സംഭവത്തിൽ തലകുനിച്ചിരിക്കുകയാണ്‌ ആര്‍എസ്എസ്‌–- - ബിജെപി നേതൃത്വം. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top