21 August Wednesday
മാവിലായി ഒരുങ്ങി

മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്‌ 8ന്‌ പതാക ഉയരും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019
കണ്ണൂർ
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം എട്ടുമുതൽ പത്തുവരെ മാവിലായിയിൽ. പ്രതിനിധി സമ്മേളനം മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തിൽ ഒമ്പതിന് രാവിലെ പത്തിന് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ ഉദ്ഘാടനംചെയ്യും. രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ 420 പ്രതിനിധികൾ പങ്കെടുക്കുമെന്ന്‌ സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
പത്തിന് വൈകിട്ട് നാലിന് മൂന്നുപെരിയയിൽ സമ്മേളനത്തിന് സമാപനം കുറിച്ച് മഹിളാ റാലിയും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം  മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറി  പി സതീദേവി, എൻ സുകന്യ തുടങ്ങിയവർ സംസാരിക്കും. 
എട്ടിന് വൈകിട്ട് പതാകയുയരുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. മഹിളാ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളായ എൻ കെ നന്ദിനിയുടെ എസ്എൻ കോളേജിന് സമീപത്തെ വീട്ടിൽനിന്ന് പതാകജാഥയും പി കല്യാണി ടീച്ചറുടെ പാട്യം കൊട്ടയോടിയിലെ സ്മൃതിമണ്ഡപത്തിൽനിന്ന് കൊടിമരജാഥയും പുറപ്പെടും. എം വി സരളയുടെ നേതൃത്വത്തിലുള്ള പതാക ജാഥ എൻ സുകന്യയും കെ പി വി പ്രീതയുടെ നേതൃത്വത്തിലുള്ള കൊടിമര ജാഥ കെ ലീലയും ഉദ്ഘാടനം ചെയ്യും. പതാക–- കൊടിമരജാഥകൾ പെരളശേരിയിൽ സംഗമിച്ച് മൂന്നുപെരിയയിലെ ഗൗരി ലങ്കേഷ് നഗറിലെത്തും. പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ എൻ ചന്ദ്രൻ പതാകയുയർത്തും. 
സമ്മേളനത്തോടനുബന്ധിച്ച് ചൊവ്വാഴ്‌ച ‘പെരളശേരിയിൽ മാധ്യമങ്ങളിലെ സ്ത്രീ’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. വീണാ ജോർജ് എംഎൽഎ, നാരായണൻ കാവുമ്പായി എന്നിവർ സംസാരിക്കും. 
വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എൻ ചന്ദ്രൻ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം വി സരള, പ്രസിഡന്റ്‌ കെ പി വി പ്രീത, ടി സവിത, കെ ശോഭ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top