26 November Thursday

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ആദ്യ പ്ലാസ്‌മ തെറാപ്പി വിജയം

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020
പരിയാരം
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ആദ്യ പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് മുക്തനായ ആൾ ആശുപത്രി വിട്ടു. കൂടാളി ‘ഐശ്വര്യ’യിലെ ബൈജു (54)വാണ്‌ ഞായറാഴ്ച വീട്ടിലേക്ക് മടങ്ങിയത്.  ഇരുശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ  അഞ്ചരക്കണ്ടി കോവിഡ് സെന്ററിൽനിന്നാണ്‌ പരിയാരത്ത് എത്തിച്ചത്. കോവിഡ് ബാധിച്ച് ഭേദമായവരിൽനിന്നാണ്‌ പ്ലാസ്മ ശേഖരിക്കുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്ലാസ്‌മ ശേഖരിക്കാനുള്ള സംവിധാനമില്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന്‌  പ്രത്യേക ആംബുലൻസിൽ കൊണ്ടുവന്നാണ്‌ ചികിത്സ നൽകിയത്. രണ്ടുതവണ പ്ലാസ്മ തെറാപ്പിക്കുവിധേയനാക്കി. രോഗം ഭേദമായതിനെത്തുടർന്ന് 28ന്‌ വാർഡിലേക്ക് മാറ്റി. പിന്നീട് നടത്തിയ രണ്ട് പരിശോധനകളിലും കോവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്നാണ്‌‌  ഡിസ്ചാർജ് ചെയ്‌തത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top