02 July Thursday

ഹരിതവീഥി മൂന്ന് മാസത്തിനകം

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
കണ്ണൂർ
പിലാത്തറ - മുതൽ പാപ്പിനിശേരിവരെ കെഎസ്-ടിപി റോഡരികിൽ മൂന്നുമാസത്തിനകം ഹരിതകേരളമിഷൻ ഹരിതവീഥിയൊരുങ്ങും.  ടി വി രാജേഷ് എംഎൽഎയുടെ  നേതൃത്വത്തിൽ നാടൻ മാവിന്റെയും പ്ലാവിന്റെയും തോട്ടങ്ങളാണ്‌ ഒരുക്കുന്നത്‌.  പദ്ധതിയുടെ ഭാഗമായി പിലാത്തറ ഹൈവേ ജങ്‌ഷനിൽ മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി ആദ്യ തൈ നട്ടു. ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായി. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ്‌  പ്രഭാവതി,  -ഹരിത കേരളം ജില്ലാ മിഷൻ കോ ഓഡിനേറ്റർ ഇ കെ സോമശേഖരൻ, ചെറുതാഴം പഞ്ചായത്ത് സെക്രട്ടറി ഹരിദാസൻ  എന്നിവർ സംസാരിച്ചു.  കണ്ണപുരം നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മ ശേഖരിച്ച 102 ഇനം മാവിൻതൈകൾ ഷൈജു കണ്ണപുരവും ജയചന്ദ്രനും ചേർന്ന് മന്ത്രിയെ ഏല്പിച്ചു.
പ്രധാന വാർത്തകൾ
 Top