18 May Tuesday

2 ലീഗുകാർക്കെതിരെ കേസ്‌ ദേശാഭിമാനി പത്രത്തിനുള്ളിൽ 
യുഡിഎഫ് പ്രകടന പത്രിക തിരുകി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 6, 2021
പയ്യന്നൂർ
രാമന്തളി ലോക്കലിൽ വിതരണം ചെയ്യാൻ പുന്നക്കടവിൽ ഇറക്കിവച്ച ദേശാഭിമാനി പത്രക്കെട്ടിനിടയിൽ യുഡിഎഫ് പ്രചാരണ നോട്ടീസുകൾ തിരുകി കയറ്റി  പ്രകോപനമുണ്ടാക്കാൻ മുസ്ലിം ലീഗ് ശ്രമം. 
സംഭവത്തിൽ വടക്കുമ്പാട്ടെ മുസ്ലിംലീഗ് പ്രവർത്തകരായ മുഹമ്മദ് റിയാസ് (30), എൻ ഷിനാസ് (26) എന്നിവർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. തിങ്കളാഴ്‌ച പുലർച്ചെയോടെയായിരുന്നു സംഭവം. 
രാമന്തളി ലോക്കലിൽ വിതരണം ചെയ്യുന്ന പത്രങ്ങൾ  പുന്നക്കടവിൽ ഇറക്കി  ഇവിടെനിന്ന്‌ ഏജന്റുമാരെത്തി വീടുകളിൽ വിതരണം ചെയ്യുകയുമാണ് പതിവ്. ഈ പത്രക്കെട്ട്‌ പൊട്ടിച്ച്‌  പ്രചാരണ നോട്ടീസുകൾ തിരുകി വയ്‌ക്കുകയായിരുന്നു.  വടക്കുമ്പാട്, കുരിശുമുക്ക് ഭാഗങ്ങളിൽ വിതരണം ചെയ്ത പത്രങ്ങൾക്കകത്താണ് ഇവ തിരുകിവച്ചത്‌.  
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തെരഞ്ഞെടുപ്പിൽ  കലാപമുണ്ടാക്കാനും  ലീഗുകാർ നടത്തിയ ആസൂത്രിത ശ്രമമാണ് സംഭവത്തിനു പിന്നിലെന്ന് സിപിഐ എം രാമന്തളി ലോക്കൽ സെക്രട്ടറി കെ പി വി രാഘവൻ പയ്യന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top