19 January Sunday

ഫാർമസിസ്‌റ്റുമാരുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

ഫാർമസിസ്‌റ്റ്‌ സേവ്‌ ഫോറം നേതൃത്വത്തിൽ നടത്തിയ ഹെഡ്‌പോസ്‌റ്റോഫീസ്‌ മാർച്ച്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

കണ്ണൂർ 
ഔഷധ നിയമഭേദഗതിക്കെതിരെ ഫാർമസിസ്‌റ്റുമാർ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസ്‌ മാർച്ച്‌ നടത്തി. ഡ്രഗ്‌സ്‌ ആൻഡ്‌ കോസ്‌മറ്റിക്‌സ്‌ റുൾ ഷെഡ്യൂൾ കെയിൽ ഭേദഗതി വരുത്തുവാനുള്ള കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെയാണ്‌ കേരള പ്രൈവറ്റ്‌ ഫാർമസിസ്‌റ്റ്‌സ്‌ അസോസിയേഷൻ നേതൃത്വത്തിൽ ഫാർമസിസ്‌റ്റുകളുടെയും ഫാർമസി കോളേജ്‌ അധ്യാപകരുടെയും വിദ്യാർഥികളുടെയും കൂട്ടായ്‌മയായ ഫാർമസിസ്‌റ്റ്‌സ്‌ സേവ്‌ ഫോറത്തിന്റെ നേതൃത്വത്തിൽ മാർച്ച്‌ നടത്തിയത്‌. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. പി പി അനിൽകുമാർ അധ്യക്ഷനായി. സി പി ഷൈജൻ, മണിരാജ്‌ വട്ടക്കൊവ്വൽ, ഒ സി നവീൻ ചന്ദ്‌, പ്രൊഫ. റോബിൻ ജോസ്‌, സൗരഭ്‌ സക്‌സേന, അനുമോൾ ജോർജ്‌, ടി പി രാജീവൻ, സീന സുകുമാരൻ, പ്രസൂൺ ബാബു, സ്‌മിത ബിനു എന്നിവർ സംസാരിച്ചു. കെ വി പങ്കജാക്ഷൻ സ്വാഗതവും പി സലീം നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top