08 December Sunday

ഉണ്ണികൃഷ‌്ണൻ നമ്പൂതിരിക്ക‌് പിറന്നാൾ ആശംസ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019

ഉണ്ണികൃഷ‌്ണൻ നമ്പൂതിരിയുടെ 97–-ാം പിറന്നാൾ ദിനത്തിൽ ആശംസ നേരാൻ കോറോത്തെ വീട്ടിൽ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ എത്തിയപ്പോൾ.

പയ്യന്നൂർ
മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണികൃഷ‌്ണൻ നമ്പൂതിരിക്ക‌് പിറന്നാൾ ആശംസയുമായി കോറോത്തെ വീട്ടിലേക്ക‌്  പതിവുതെറ്റിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെയും  മന്ത്രി ഇ പി ജയരാജന്റെയും ഫോൺവിളിയെത്തി. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ നേരിട്ടെത്തി ആശംസ അറിയിച്ചു. 97–-ാം പിറന്നാളായിരുന്നു തിങ്കളാഴ്‌ച.  പിണറായി ഫോണിൽ വിളിച്ച‌  കാര്യംപറഞ്ഞപ്പോൾ ഉണ്ണികൃഷ‌്ണൻ നമ്പൂതിരിക്ക്‌ ആവേശമായി. ഭരണകാര്യത്തിൽ പിണറായി നമ്പർ വൺ ആണെന്ന്‌ പെരുവിരലുയർത്തിക്കാണിച്ച‌്  ഉണ്ണികൃഷ‌്ണൻ നമ്പൂതിരി പറഞ്ഞു. പയ്യന്നൂർ ഏരിയാ സെക്രട്ടി കെ പി മധുവും എം വി ജയരാജനൊപ്പമുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top