08 November Friday

ദേശാഭിമാനി ലേഖകനെ പൊലീസ് മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

പൊലീസ് മർദനത്തിൽ പരിക്കേറ്റ് കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശരത്ത് പുതുക്കുടി, റജിൽ എന്നിവർ

മട്ടന്നൂർ

ഗവ. പോളിടെക്നിക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിന്റെ വാർത്ത ശേഖരിക്കാനെത്തിയ ദേശാഭിമാനി ലേഖകനെ  പൊലീസ് മർദിച്ചു. എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിന്റെ  ഫോട്ടോ എടുത്തതിൽ പ്രകോപിതരായ  പൊലീസുകാരാണ് ദേശാഭിമാനി മട്ടന്നൂർ ഏരിയാ ലേഖകൻ ശരത്ത് പുതുക്കുടിയെ മർദിച്ചത്. തിരിച്ചറിയൽ കാർഡ് കാണിച്ചെങ്കിലും പിടിച്ചുവച്ച് അസഭ്യം പറഞ്ഞ്  മർദിക്കുകയായിരുന്നു. തുടർന്ന്  പൊലീസ് ബസ്സിൽ വലിച്ചിഴച്ചുകയറ്റി. സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടറി സി പി റജിലിനെയും മർദിച്ചു.  പരിക്കേറ്റ ശരത്തിനെയും റജിലിനെയും കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top