18 September Wednesday

പെൺകുട്ടികളുടെ ട്വന്റി–-20 കേരള ടീമിൽ നിവേദ്യമോളും അനുഷ്കയും

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024
തലശേരി
ആന്ധ്രയിൽ ബുധൻ മുതൽ 10വരെ നടക്കുന്ന 19 വയസിന് താഴെയുള്ള പെൺകുട്ടികളുടെ ട്വന്റി–--20 സീരീസിനുള്ള കേരളടീമിൽ കണ്ണൂർക്കാരായ വി എൻ നിവേദ്യമോളും സി വി അനുഷ്കയും ഇടംനേടി. എ കെ രാഹുൽദാസാണ് ടീമിന്റെ സ്ട്രെങ്ത് ആൻഡ്‌  കണ്ടിഷനിങ് പരിശീലകൻ. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര  ടീമുകളുമായി കേരളം മത്സരിക്കും. പൊന്ന്യം വെസ്റ്റ് പറാംകുന്ന് ദേവ് ‘നിവേദ്യ’യിൽ പരേതനായ കെ ടി നിജേഷ് ബാബുവിന്റെയും കെ എം ബിന്ദുവിന്റെയും മകളാണ് ഓൾറൗണ്ടറായ നിവേദ്യമോൾ. 
തലശേരി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ്. ഓൾറൗണ്ടറായ സി വി അനുഷ്ക. അണ്ടർ 15 കേരള ടീമിൽ അംഗമായിരുന്നു. കണ്ണൂർ തയ്യിൽ ‘ലക്ഷ്മി’ നിവാസിൽ സി ഷൈൻ ബാബുവിന്റെയും പി ബിന്ദുവിന്റെയും മകളാണ്. ബിസിസിഐ 'ലെവൽ എ' സർട്ടിഫൈഡ് കോച്ചാണ് രാഹുൽദാസ്. ധർമടം അട്ടാരക്കുന്ന് രമണികയിൽ ദാസന്റെയും രമണിയുടെയും മകനാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top