22 October Tuesday

പ്രളയം ആദ്യഘട്ടത്തില്‍ അടിയന്തര സഹായം 5659 കുടുംബങ്ങള്‍ക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019
കണ്ണൂർ
പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്കുള്ള അടിയന്തര ധനസഹായം വിതരണം തുടങ്ങി. ജില്ലയിലെ 5659 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ധനസഹായം ലഭിക്കുക. വീടുകൾ തകരുകയും വെള്ളം കയറുകയും ചെയ്തതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്കാണ് അടിയന്തര ധനസഹായമായി 10,000 രൂപ വീതം നൽകുന്നത്. തളിപ്പറമ്പ് താലൂക്കിൽ 2590 കുടുംബങ്ങളും തലശേരി 1187, ഇരിട്ടി 1022, പയ്യന്നൂർ 708, കണ്ണൂർ 152 കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നു. 
വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ബന്ധുവീടുകളിലേക്ക് മാറി താമസിച്ചവർക്കും രണ്ടാംഘട്ടത്തിൽ 10,000 രൂപ വീതം അടിയന്തര സഹായം അനുവദിക്കും. 16000 കുടുംബങ്ങൾ ഈ രീതിയിൽ ബന്ധുവീടുകളിൽ കഴിഞ്ഞതായാണ് പ്രാഥമിക വിലയിരുത്തൽ. ധനസഹായത്തിന് അർഹരായവരുടെ താലൂക്ക്തല പട്ടിക റവന്യൂ സെക്രട്ടറിയറ്റിലേക്ക് അയച്ചുനൽകി അവിടെനിന്ന് നേരിട്ടാണ് അക്കൗണ്ടുകളിലേക്ക് പണം നൽകുന്നത്. പ്രളയത്തിൽ വെള്ളം കയറിയ കടകളിൽ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top