26 September Saturday

അച്ചൻവീട്ടിൽ നാരായണ പൊതുവാൾ പത്താംനമ്പർ മുണ്ടിലെ നാട്ടുഗന്ധം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

 പയ്യന്നൂർ

വയല്‍ച്ചെളിയുടെ നിറമുള്ള ഒരൊറ്റതോര്‍ത്തുമുണ്ടുടുത്ത്‌ കാനായിയിലെ ഏതുചടങ്ങിലും പങ്കെടുക്കുന്ന അച്ചൻവീട്ടിൽ നാരായണ പൊതുവാൾ ഇനി ഓർമ.  വയലിലെ പണിക‍ഴിഞ്ഞ് കയറിവന്ന ഒരാളെപ്പോലെയാണ് കല്യാണ വീട്ടിലും മരണവീട്ടിലും കളിയാട്ടക്കാവുകളിലുമെല്ലാം പൊതുവാൾ എത്തുന്നത്‌. കണ്ണൂരിൽ പോയിരുന്നതും ഇതേ വേഷത്തിൽ. ബസ്സിറങ്ങി നേരെ വയലിലേക്കുമിറങ്ങും. പണിമുണ്ടാണെങ്കിലും പൊതുവാൾ എപ്പോഴും ധരിക്കുന്നത് ഖാദി. ഗാന്ധിയൻ ആദർശങ്ങൾ ജീവിതത്തിൽ നടപ്പാക്കിയ ഈ  കോൺഗ്രസുകാരൻ ഒരിക്കലും നേതൃനിരയിലേക്ക‌് ഉയരാൻ ശ്രമിച്ചില്ല.  കക്ഷി രാഷ‌്ട്രീയ ഭേദമെന്യേ എല്ലാവർക്കും പ്രിയങ്കരൻ. സമ്പന്ന കർഷക കുടുംബത്തിൽ ജനിച്ച പൊതുവാൾക്ക‌് കൃഷിതന്നെയായിരുന്നു ജീവിതവും. ചെറുപ്പംമുതൽ കാലിവളർത്തലും കൃഷിയും. നിരവധി തവണ അംഗീകാരങ്ങൾ തേടിയെത്തി. സുരേഷ‌് പൊതുവാൾ സംവിധാനം ചെയ‌്ത ഉൾട്ട എന്ന സിനിമയിൽ ഒരു  സീനിലുമുണ്ട്‌ വാച്ചമ്പിപ്പൊതുവാൾ.  അനുശോചന യോഗത്തിൽ പി വി കരുണാകരൻ അധ്യക്ഷനായി. ഉണ്ണികൃഷ‌്ണൻ, ഡി കെ ഗോപിനാഥ‌്, കെ വി രാഘവൻ, പി ഭാസ‌്കരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top