22 November Friday

കണ്ണൂര്‍ സൈക്ലോത്തോണ്‍ 2019

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019
കണ്ണൂർ
കണ്ണൂർ സൈക്ലോത്തോൺ 2019 ജില്ലാ പൊലീസ് മേധാവി പ്രദീഷ് കുമാർ സെന്റ് മൈക്കിൾസ് സ്കൂളിൽ  ഫ്ളാഗ് ഓഫ് ചെയ്തു.  റോഡിൽ  സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കാൻ സൈക്കിൾ യാത്രക്കാരെ വിഐപികളാക്കി പെഡൽ ഫോഴ്സ് കൊച്ചിയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. 
60 പേർ പങ്കെടുത്ത യാത്രയിൽനിന്ന്‌ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ടി സുനിലിനെ  ബൈസിക്കിൾ ഹീറോ ആയി പ്രഖ്യാപിച്ച് സമ്മാനമായി സൈക്കിളും നൽകി. എച്ച്പിസിഎൽ, മിൽമ, ഫാസ്ട്രാക്ക്, ഐഷഗോൾഡ്,  സെന്റ് മെക്കിൾസ് സ്കൂൾ, ഗവ. ടൗൺ സ്കൂൾ എന്നിവരുടെ സഹകരണത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്.  
18 വയസിന് മുകളിൽപ്രായമുള്ളവരെ സൈക്കിൾ യാത്രകളിലേക്ക് മടക്കിക്കൊണ്ടുവരാനാണ്‌ പരിപാടി  സംഘടിപ്പിച്ചതെന്ന് പെഡൽ ഫോഴ്സ് കൊച്ചിയുടെ ഭാരവാഹികളായ ജോബി രാജു, കോ–-ഓഡിനേറ്റർമാരായ ജോവി ജോൺ, കെ സ്വപ്ന എന്നിവർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top