16 September Monday

ചിറ്റാരിപ്പറമ്പിൽ പച്ചക്കറി വേണ്ടുവോളം

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019
കണ്ണൂർ
ചിറ്റാരിപ്പറമ്പ് പഞ്ചായത്ത്‌ പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്‌തതയിലേക്ക്‌. ഹരിത കേരള മിഷന്റെ  ഭാഗമായി വെള്ളം, വൃത്തി, വിളവ് എന്ന ലക്ഷ്യത്തിലൂന്നി മഴക്കാല പച്ചക്കറി കൃഷി പുതുതായി ഇരുപത്‌ ഏക്കറിലേക്ക്‌ വ്യാപിപ്പിച്ചാണ്‌ പഞ്ചായത്ത്‌ ഈ നേട്ടം കൈവരിച്ചത്‌. പാട്ടത്തിനെടുത്ത ഏഴേക്കർ സ്ഥലത്താണ്‌ കോട്ടയിൽ സി പ്രദീപൻ പച്ചക്കറി കൃഷി നടത്തുന്നത്‌. നാലായിരം ഞാലിപ്പൂവനും ആയിരം നേന്ത്രവാഴയും കൃഷി ചെയ്യുന്നുണ്ട്‌. കൂടാതെ വെള്ളരി, കക്കിരി, പൊട്ടി, പയർ, പച്ചമുളക്‌, എളവൻ, മത്തൻ തുടങ്ങിയവയുമുണ്ട്‌.  ആദ്യഘട്ട വിളവെടുപ്പ്‌ നടത്തി.  രണ്ടായിരം പച്ചക്കറി വിത്ത്‌ പാക്കറ്റുകൾ കർഷകസഭ, കുടുംബശ്രീകൾ വഴി വിതരണം ചെയ്‌തു. 
ഇഞ്ചി, മഞ്ഞൾ, കൈതച്ചക്ക, എള്ള് എന്നിവയും വിളയിച്ചു.  ശുചിത്വ ബോധവൽക്കരണത്തിന്റെ ഭാഗമായി വഴിയോരങ്ങളിൽ നെൽകൃഷിയും വ്യാപിപ്പിച്ചു. 10 ഹെക്ടർ സ്ഥലത്ത് കരനെൽകൃഷിയും ഉണ്ട്.   
പാൽ, മുട്ട ഉൽപാദനത്തിലും പഞ്ചായത്ത്‌ സ്വയം പര്യാപ്‌തത കൈവരിച്ചു. രണ്ട്‌ വലിയ ഫാമും 320 ക്ഷീരകർഷകരും മൃഗസംരക്ഷണ മേഖലയിൽ സജീവമാണ്‌.  പച്ചക്കറി വിപണനത്തിനായി ചന്തയും ഒരുക്കുന്നുണ്ട്‌.
 
പ്രധാന വാർത്തകൾ
 Top