14 August Friday

ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്‌ 35 പേര്‍ക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020
കണ്ണൂർ
ജില്ലയിൽ ശനിയാഴ്‌ച കോവിഡ്‌ സ്ഥിരീകരിച്ചത്‌ 35 പേർക്ക്‌. ഇതേവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്‌. പത്തുപേർ വിദേശത്തുനിന്നും പത്തു പേർ ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ബാക്കിയുള്ളവരിൽ 11 പേർ കണ്ണൂർ ഡിഎസ്‌സിക്കാരും നാലുപേർ സിഐഎസ്എഫുകാരുമാണെന്നും  കലക്ടർ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 14 പേർ രോഗമുക്തരായി.
കണ്ണൂർ വിമാനത്താവളം വഴി ജൂൺ 11ന് കുവൈത്തിൽനിന്നെത്തിയ കുന്നോത്തുപറമ്പ് സ്വദേശി 42കാരൻ,  ഈ മാസം ഒന്നിന് ജിദ്ദയിൽനിന്നുള്ള എസ്‌വി 3702 വിമാനത്തിലെത്തിയ കീഴല്ലൂർ സ്വദേശി 39കാരൻ, ചിറ്റാരിപ്പറമ്പ് സ്വദേശി 47കാരി, ഇതേദിവസം സൗദി അറേബ്യയിൽനിന്നുള്ള എസ്ജി 3702 വിമാനത്തിലെത്തിയ മട്ടന്നൂർ സ്വദേശി 50കാരൻ, രണ്ടിന് ദമാമിൽനിന്നുള്ള ജി8 7131 വിമാനത്തിലെത്തിയ നാറാത്ത് സ്വദേശി 30കാരൻ, നെടുമ്പാശേരി വിമാനത്താവളം വഴി ജൂൺ 18ന് ഖത്തറിൽനിന്നുള്ള എഎൽ 1826 വിമാനത്തിലെത്തിയ കീഴല്ലൂർ സ്വദേശി 27കാരൻ, 30ന് ഒമാനിൽനിന്നുള്ള എസ്ജി 9995 വിമാനത്തിലെത്തിയ കുറുമാത്തൂർ സ്വദേശി 55കാരൻ, ഇതേദിവസം സൗദി അറേബ്യയിൽനിന്നുള്ള എസ്ജി 9931 വിമാനത്തിലെത്തിയ പിണറായി സ്വദേശി 52കാരൻ, കരിപ്പൂർ വിമാനത്താവളം വഴി 19ന് ഒമാനിൽനിന്നുള്ള എസ്ജി 9780 വിമാനത്തിലെത്തിയ ശ്രീകണ്ഠാപുരം സ്വദേശി ഒമ്പതുവയസ്സുകാരൻ, 30ന് റിയാദിൽനിന്നുള്ള എസ്‌വി 3892 വിമാനത്തിലെത്തിയ കൊളച്ചേരി സ്വദേശി 29കാരൻ എന്നിവരാണ് വിദേശത്തുനിന്നെത്തിയവർ.
ജൂൺ 15ന് ചെന്നൈയിൽനിന്ന് ചെന്നൈ–- തിരുവനന്തപുരം എക്സ്പ്രസിലെത്തിയ കണ്ണൂർ സ്വദേശി 31കാരൻ, 16ന് ബംഗളൂരുവിൽനിന്ന് എത്തിയ മൊകേരി സ്വദേശി 56കാരൻ, 18ന് ശ്രീനഗറിൽനിന്ന് മംഗള എക്സ്പ്രസിലെത്തിയ കുറ്റ്യാട്ടൂർ സ്വദേശി 34കാരൻ, 21ന് ബംഗളൂരുവിൽനിന്നെത്തിയ ആലക്കോട് സ്വദേശി 37കാരൻ, 27ന് മംഗളൂരുവിൽനിന്നെത്തിയ കണ്ണൂർ സ്വദേശി 37കാരൻ, മൈസൂരിൽനിന്നെത്തിയ കോട്ടയം–- മലബാർ സ്വദേശികളായ നാലുവയസ്സുള്ള പെൺകുട്ടി, 27കാരി, 28ന് ബംഗളൂരുവിൽനിന്നെത്തിയ മാട്ടൂൽ സ്വദേശി 45കാരൻ, കണ്ണൂർ സ്വദേശികളായ 25കാരൻ, 35കാരൻ എന്നിവരാണ് ഇതര സംസ്ഥാനത്തുനിന്നും എത്തിയവർ.
കണ്ണൂർ ഡിഎസ്‌സി സെന്ററിലെ ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ള ഈരണ്ടുപേർക്കും തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മേഘാലയ, കർണാടക, ഡൽഹി, കേരളം എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തർക്കുമാണ്  രോഗബാധ സ്ഥിരീകരിച്ചത്. സിഐഎസ്എഫുകാരിൽ ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേരും കേരള, കർണാടക സ്വദേശികളായ ഒരാൾ വീതവും  രോഗബാധിതരായി.  
ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 560 ആയി. ഇവരിൽ 323 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 233 പേരാണ്‌  ചികിത്സയിലാണ്‌.
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 22989 പേർ. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 64 പേരും ജില്ലാ ആശുപത്രിയിൽ 24 പേരും അഞ്ചരക്കണ്ടി കോവിഡ്ശു ആശുപത്രിയിൽ 285 പേരും തലശേരി ജനറൽ ആശുപത്രിയിൽ 40 പേരും കണ്ണൂർ ആർമി ഹോസ്പിറ്റലിൽ നാലുപേരും ഫസ്റ്റ് ലൈൻ കോവിഡ് ചികിത്സാകേന്ദ്രത്തിൽ മൂന്നുപേരുമുണ്ട്‌. വീടുകളിൽ 22569 പേർ. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top