12 August Wednesday

ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020
കണ്ണൂർ
ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ വരുന്നവർ മുൻകൂട്ടി രജിസ്‌റ്റർ ചെയ്യണമെന്ന്‌ കലക്ടർ ടി വി സുഭാഷ്‌ അറിയിച്ചു. അന്തർ സംസ്ഥാന യാത്രകൾക്ക് പാസ് നിർബന്ധമാണെന്ന നിബന്ധന കേന്ദ്ര സർക്കാർ ഒഴിവാക്കിയ പശ്ചാത്തലത്തിലാണ്‌ നിർദേശം. കോവിഡ് 19 ജാഗ്രത പോർട്ടലിലാണ് (https://covid19jagratha.kerala.nic.in/) രജിസ്റ്റർ ചെയ്യേണ്ടത്. നാട്ടിലേക്ക് തിരിച്ചെത്തുന്നവരുടെ ക്വാറന്റൈൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ക്രമീകരിക്കുന്നതിനാണിത്. പോർട്ടലിൽ ലഭ്യമായ തിയതിയും സമയവും തെരഞ്ഞെടുത്ത് രജിസ്‌ട്രേഷൻ പൂർത്തീകരിക്കുന്ന മുറയ്ക്ക് യാത്രാനുമതി ലഭിക്കും. രജിസ്‌ട്രേഷൻ വേളയിൽ നൽകിയ തിയതിക്കും സമയത്തും തെരഞ്ഞെടുത്ത ചെക്ക്‌പോയിന്റിലെത്തണമെന്നും കലക്ടർ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top