03 August Monday

സിഐഎസ്‌എഫുകാർ 63; ഡിഎസ്‌സി ക്യാമ്പിൽ 15 പേർ

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020
കണ്ണൂർ
ജില്ലയിൽ കോവിഡ്‌ ബാധിതരുടെ പ്രധാന കേന്ദ്രങ്ങളായി വലിയവെളിച്ചം സിഐഎസ്‌എഫ്‌ ബാരക്കും കണ്ണൂർ ഡിഎസ്‌സി സെന്ററും. ശനിയാഴ്‌ച നാലുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ്‌ ബാധിതരായ സിഐഎസ്‌എഫ്‌ ഉദ്യോഗസ്ഥരുടെ എണ്ണം 63 ആയി. അവധിയിൽ നാട്ടിൽ പോയി തിരിച്ചുവന്ന ഇതരസംസ്ഥാനക്കാരായ സിഐഎസ്‌എഫ്‌ ജവാന്മാരാണ്‌ കൂട്ടത്തോടെ കോവിഡിന്റെ പിടിയിൽപ്പെട്ടത്‌. വലിയവെളിച്ചത്തെ ക്യാമ്പിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു ഇവർ. കണ്ണൂർ ഡിഎസ്‌സി സെന്ററിൽ രോഗബാധിതരായ പട്ടാളക്കാരുടെ എണ്ണം പതിനഞ്ചായി. ശനിയാഴ്‌ച 11 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌.  ഇവിടെയും അവധികഴിഞ്ഞെത്തിയ ഇതരസംസ്ഥാനക്കാരാണ്‌ മഹാഭൂരിപക്ഷവും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top