25 August Sunday

ഹൈസ്കൂള്‍ വായനമത്സരം

സ്വന്തം ലേഖകന്‍Updated: Friday Jul 5, 2019

 കണ്ണൂർ 

  ലൈബ്രറി കൗൺസിൽ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഹൈസ്കൂൾ വിദ്യാർഥികളുടെ വായനമത്സരം പ്രാഥമികതലം  സ്കൂളുകളിൽ നടന്നു. 
ജില്ലാതല ഉദ്ഘാടനം സിറ്റി ഹയർസെക്കൻഡറി സ്കൂളിൽ ഡിഡിഇ ടി പി നിർമലാദേവി നിർവഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ ബൈജു അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ കെ സുനിത, വൈസ് പ്രിൻസിപ്പൽ അബ്ദുൾ നസീർ, വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ  വി വി വിലാസിനി, സ്റ്റാഫ് സെക്രട്ടറി പി വി സത്താർ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി എം ബാലൻ സ്വാഗതവും ഇ കെ സിറാജ് നന്ദിയും പറഞ്ഞു. 
  കണ്ണൂർ താലൂക്ക്തല ഉദ്ഘാടനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം കെ മോഹനൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ കെ ശംബുദാസ് സമ്മാനം നൽകി. ടി വി സുധാകരൻ അധ്യക്ഷനായി. കെ വി സുധീർകുമാർ, കെ സി സതീശൻ എന്നിവർ ഇ കെ ഭാസ്കരൻ, ടി റഫീഖ് സംസാരിച്ചു. കെ ജി വൽസല കുമാരി സ്വാഗതവും കെ കെ അനുപ് കുമാർ നന്ദിയും പറഞ്ഞു. 
  ഇരിട്ടി താലൂക്കുതലം പടിയൂർ ഹയർസെക്കനഡറി സ്കൂളിൽ സംസ്ഥാന കൗൺസിലംഗം കെ പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി രാജൻ അധ്യക്ഷനായി. നിഷ റാണി സ്വാഗതം പറഞ്ഞു.  കെ കെ പ്രമീള സ്വാഗതവും സി വിജിൻ  നന്ദിയും പറഞ്ഞു. 
  തളിപ്പറമ്പ് താലൂക്കിൽ പറശ്ശിനിക്കടവ് ഹൈസ്കൂളിൽ താലൂക്ക് പ്രസിഡന്റ് വൈക്കത്ത് നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ പത്മനാഭൻ അധ്യക്ഷനായി. കെ നിമ സംസാരിച്ചു. ടി പി കുഞ്ഞിക്കണ്ണൻ സ്വാഗതവും കെ വാസു നന്ദിയും പറഞ്ഞു.
  തലശേരി താലൂക്കിൽ പിണറായി എകെജി ഹയർസെക്കൻഡറിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗീതമ്മ ഉദ്ഘാടനം ചെയ്തു. 
താലൂക്ക് സെക്രട്ടറി സി സോമൻ അധ്യക്ഷനായി.  പ്രൊഫ. കെ കുമാരൻ, കെ പി സുരേന്ദ്രൻ, വൽസൻ പനോളി എന്നിവർ സംസാരിച്ചു. എം പ്രനിൽകുമാർ സ്വാഗതവും ആശാദീപ നന്ദിയും പറഞ്ഞു.   വ്യാഴാഴ്ച  നടത്താത്ത  സ്കൂളുകളിൽ വെള്ളിയാഴ്ച  പരീക്ഷ നടക്കും.
പ്രധാന വാർത്തകൾ
 Top