13 July Monday
ആറുപേര്‍ക്ക് രോഗമുക്തി

ആറുപേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Friday Jun 5, 2020

കണ്ണൂർ

ജില്ലയിൽ ആറു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ വിദേശത്തുനിന്നും മൂന്നു പേർ മുംബൈയിൽനിന്നും എത്തിയവരാണ്.
    മെയ് 20ന് സൗദിയിൽനിന്ന് കണ്ണൂർ വിമാനത്താവളംവഴി  എഐ 1912 വിമാനത്തിലെത്തിയ ചപ്പാരപ്പടവ് സ്വദേശിയായ ഇരുപത്തൊമ്പതുകാരൻ, മെയ് 30ന് ദുബായിൽനിന്ന് ഐഎക്‌സ് 1746 വിമാനത്തിലെത്തിയ ചെമ്പിലോട്ടെ അമ്പതുകാരി, ജൂൺ ഒന്നിന് മോസ്‌കോയിൽനിന്ന് എഐ 1946 വിമാനത്തിലെത്തിയ കണ്ണൂർ താണയിലെ നാൽപ്പത്താറുകാരി എന്നിവരാണ് വിദേശത്തുനിന്നെത്തിയവർ.
    മെയ് 19നും 23നും നാട്ടിലെത്തിയ ആലക്കോട് സ്വദേശികളായ ഇരുപത്തേഴുകാരനും നാൽപ്പതുകാരനും, 31നെത്തിയ മാട്ടൂൽ സ്വദേശിയായ നാൽപ്പതുകാരനുമാണ് മുംബൈയിൽനിന്ന് വന്നവർ.      ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 244 ആയി. ഇതിൽ 136 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.  
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശിയായ എഴുപത്തിമൂന്നുകാരൻ, പിണറായി സ്വദേശിയായ അറുപത്തൊന്നുകാരൻ, പാനൂർ സ്വദേശിയായ നാൽപ്പത്തൊമ്പതുകാരൻ, പെരളശേരി സ്വദേശിയായ നാൽപ്പത്തെട്ടുകാരൻ, പാട്യം സ്വദേശിയായ ഇരുപത്തിനാലുകാരൻ, തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഴപ്പിലങ്ങാട്ടെ മുപ്പത്തൊമ്പതുകാരൻ എന്നിവരാണ് രോഗം ഭേദമായി വ്യാഴാഴ്‌ച വീട്ടിലേക്ക് മടങ്ങിയത്.
    നിലവിൽ ജില്ലയിൽ 9446 പേരാണ് നിരീക്ഷണത്തിലുള്ളത്‌. ഇവരിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 52 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 30 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 91 പേരും തലശേരി ജനറൽ ആശുപത്രിയിൽ 27 പേരും വീടുകളിൽ 9246 പേരുമാണ്. 
ജില്ലയിൽനിന്ന് ഇതുവരെ 8133 സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 7542  ഫലം വന്നു. ഇതിൽ 7110  നെഗറ്റീവാണ്. 591  ഫലം ലഭിക്കാനുണ്ട്.  
പ്രധാന വാർത്തകൾ
 Top