14 May Friday

പിരിമുറുക്കം വേണ്ട "ഒപ്പമുണ്ട് കണ്ണൂർ'

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021
കണ്ണൂർ
കോവിഡ് കാലം മനുഷ്യരിലുണ്ടാക്കുന്ന മാനസികപ്രയാസങ്ങൾ ലഘൂകരിക്കാൻ  ‘ഒപ്പമുണ്ട്  കണ്ണൂർ’ പദ്ധതി തുടങ്ങുന്നു.  ചികിത്സയില്‍ കഴിയുന്നവരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും മാനസികാരോഗ്യസംരക്ഷണവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. തദ്ദേശ സ്ഥാപനതലത്തിൽ കൗൺസിലർമാരുടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ ഒരുവർഷമായി ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി  രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും കൗൺസലിങ് സേവനം  നൽകുന്നുണ്ട്. കോവിഡ്  രണ്ടാം തരംഗത്തിൽ ജില്ലയിലെ  കോവിഡ്  രോഗികളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞ സാഹചര്യത്തിലാണ് കൗൺസലിങ് സേവനങ്ങൾ വിപുലീകരിക്കുന്നത്.
തദ്ദേശസ്ഥാപനതലത്തില്‍ അതത്‌  പ്രാഥമിക, സാമൂഹിക, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രി പരിധിയില്‍ മാനസിക സാമൂഹിക പിന്തുണ  നൽകാൻ കൗൺസിലർമാരെ നിയമിക്കും. ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ സാമൂഹ്യ നീതി ഓഫീസറെയും ജില്ലാ വുമണ്‍ ആൻഡ്‌ ചൈല്‍ഡ് പ്രൊട്ടക്‌ഷന്‍ ഓഫീസറെയും കലക്ടർ ടി വി സുഭാഷ് ചുമതലപ്പെടുത്തി.  
ജില്ലാ മാനസികാരോഗ്യ വിഭാഗത്തിനാണ് കൗൺസിലർമാരുടെ പരിശീലന ചുമതല. കൗണ്‍സിലര്‍മാരുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും കലക്ടർ നിർദേശം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top