02 December Monday

ഇവർ ഇനി സ്വപ്‍‍നവീടിൻ തണലിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

ഡിവൈഎഫ്ഐ കൂത്തുപറമ്പ് സൗത്ത് മേഖലാകമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽ കുടുംബത്തിന് 
സംസ്ഥാന സെക്രട്ടറിവി കെ സനോജ് കൈമാറുന്നു

കൂത്തുപറമ്പ്
ഡിവൈഎഫ്ഐ നിർമിച്ച്‌ നൽകിയ സ്വപ്‌നവീടിന്റെ താക്കോൽ കൈമാറി.  കൂത്തുപറമ്പ് സൗത്ത് മേഖലാകമ്മിറ്റി നിർധന കുടുംബത്തിന് നിർമിച്ച്‌ നൽകിയ സ്വപ്നവീടിന്റെ താക്കോൽ സ്ഥാപിത ദിനത്തിലാണ്‌  കൈമാറിയത്‌. പൂക്കോട് ചമ്പളോൻ വാസു റോഡിലെ പരേതനായ മണപ്പാട്ടി പ്രേമന്റെ കുടുംബത്തിനാണ്  വീട് നിർമിച്ച്‌ നൽകിയത്‌.  പ്രദേശത്തെ യുവജനങ്ങളുടെ കൂട്ടായ്മയിലാണ് വീടുപണി പൂർത്തീകരിച്ചത്. താക്കോൽ ദാനം സംസ്ഥാന സെക്രട്ടറി വി കെ സനോജ് നിർവഹിച്ചു.  കൗൺസിലർ പി ശ്രീലത അധ്യക്ഷയായി. 
  ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ അഫ്സൽ, ബ്ലോക്ക്‌ സെക്രട്ടറി വി ഷിജിത്ത്,  പ്രസിഡന്റ്‌ ടി മിഥുൻ,  ടി സി ഷൈൻ,  ടി അമൽജിത്ത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top