12 August Wednesday

കെ കെ മോഹനന്റെ മരണം പ്രതി മലായി രാധാകൃഷ്‌ണൻ ഒളിവിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020
കണ്ണൂർ
കോൺഗ്രസ്‌ നേതാവും കണ്ണൂർ ബ്ലോക്ക് അഗ്രികൾച്ചറൽ സൊസൈറ്റി പ്രസിഡന്റുമായ കെ കെ മോഹനന്റെ ആത്മഹത്യാപ്രേരണക്കേസ്‌ പ്രതി മലായി രാധാകൃഷണൻ ഒളിവിൽ. ഇയാൾക്കായി ടൗൺ പൊലീസ്‌ അന്വേഷണം ഊർജിതമാക്കി. 
മെയ്‌ 20നാണ്‌ കെ കെ മോഹനനെ തളാപ്പിലെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്‌. 
അസ്വാഭാവിക മരണത്തിന്‌ കേസെടുത്ത്‌ അന്വേഷണം നടക്കുന്നതിനിടെയാണ്‌ പൊലീസിന്‌ രാധാകൃഷ്‌ണന്റെ ഇടപെടലിനെക്കുറിച്ച്‌ തെളിവു ലഭിച്ചത്‌. ഇതേ തുടർന്ന്‌ ഐപിസി 306 പ്രകാരം ആത്മഹത്യാപ്രേരണക്കുറ്റവും ഉൾപ്പെടുത്തുകയായിരുന്നു. പള്ളിക്കുന്ന്‌ സ്വദേശിയായ മലായി രാധാകൃഷണനും മോഹനനും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു മുമ്പ്‌ മോഹനനനെ പ്രതി ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ വെളിപ്പെട്ടു. 
മലായി രാധാകൃഷ്ണൻ പഴയകാല സജീവ കോൺഗ്രസ് പ്രവർത്തകനും കെ സുധാകരന്റെ ഉറ്റ അനുയായിയുമാണ്‌.  
കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകനും പ്രവാസിയുമായ ദീവേഷ്‌ ചേനോളിക്കെതിരെയും ടൗൺ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. ‌ ‌

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top