30 May Saturday

സന്ദേശം അയക്കൂ, പച്ചക്കറി വീട്ടിലെത്തും

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

കണ്ണൂർ

പച്ചക്കറികളും പഴവർഗങ്ങളും ഓൺലൈനായി ഓർഡർ നൽകിയാൽ വീട്ടുപടിക്കൽ എത്തും. ജില്ലയിലെ മുഴുവൻ വീടുകളിലേക്കും പച്ചക്കറികളും പഴങ്ങളുമെത്തിക്കാനാണ്‌ തലശേരിയിലെ കാർഷിക പൈതൃക കേന്ദ്രം ഓൺലൈൻ സേവനം നടപ്പാക്കുന്നത്. കോവിഡ്–- 19 വ്യാപനം തടയുന്നതിനുള്ള നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളിൽ കഴിയുന്നവർ വാട്സാപ് വഴി സന്ദേശം നൽകിയാൽ മതി. കർഷകരിൽനിന്ന് നേരിട്ടും  ഹോർട്ടികോർപ്പുമായി സഹകരിച്ചും പച്ചക്കറി സംഭരിച്ചാണ്‌ വീടുകളിലെത്തിക്കുക.  
മൂന്ന് വർഷംമുമ്പാണ് തലശേരി കാർഷിക പൈതൃകകേന്ദ്രം ആരംഭിച്ചത്. ജില്ലയിലെ കർഷകരിൽനിന്ന്‌ ശേഖരിക്കുന്ന പച്ചക്കറികൾ ഉപഭോക്താക്കളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. എൻ ഷിജോയും സജീവൻ കാവുങ്കരയും ചേർന്നാണ് കാർഷിക പൈതൃക കേന്ദ്രം സൊസൈറ്റി ആരംഭിച്ചത്. ജില്ലയിൽ അഞ്ച് വണ്ടികളിലായാണ് പച്ചക്കറി എത്തിക്കുന്നത്. ഒരു വീട്ടിലേക്ക് ചുരുങ്ങിയത് 300 രൂപയുടെ സാധനമെങ്കിലും വാങ്ങണം. ഒരു പ്രദേശത്തെ കൂടുതൽ പേർ ചേർന്നാണ് സാധനങ്ങൾക്ക് ഓർഡർ ചെയ്യുന്നതെങ്കിൽ ഈ നിബന്ധനയില്ല.
കൃഷിവകുപ്പിന്റെ  ജീവനി പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. ഹോർട്ടികോർപ്പ്‌കൂടാതെ കേരഫെഡ്, വിഎഫ്പിസികെ എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പച്ചക്കറി ഓൺലൈനായി ആവശ്യമുള്ളവർ 96053580 29, 9947696222 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
പ്രധാന വാർത്തകൾ
 Top