20 April Tuesday

കെസിഇയു പ്രചാരണജാഥകൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

കേരള കോ–- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) വാഹനപ്രചാരണ ജാഥ കണ്ണൂർ കാൽടെക്സിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനംചെയ്യുന്നു

കണ്ണൂർ
‘തുടരണം ഇടതുപക്ഷം സഹകരണ നന്മയ്ക്കായി’  സന്ദേശമുയർത്തി കേരള കോ–- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ വാഹനപ്രചാരണ ജാഥ തുടങ്ങി. കാൽടെക്സിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ പതാക കൈമാറി   ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി  ഇ വേണു​ഗോപാൽ അധ്യക്ഷനായി. കെ വി സുധാകരൻ, എം എം മനോഹരൻ, പി മുകേഷ്  എന്നിവർ സംസാരിച്ചു. 
വ്യാഴം, വെള്ളി ദിവസങ്ങളിൽ ജാഥ ജില്ലയിൽ പര്യടനം നടത്തും. വടക്കൻ മേഖലാ ജാഥ സി സുരേശനും തെക്കൻ മേഖലാ ജാഥ എസ് ടി ജയ്സണും നയിക്കും. കെ വി സുധാകനും എം എം മനോഹരനുമാണ്  മാനേജർമാർ. കെ സുജയ, പി  അനിത, കെ വി തമ്പാൻ, കെ ജയപ്രകാശ്,  ഇ വേണു​ഗോപാലൻ, കെ രമണി, വി വിനോദ് എന്നിവരാണ് ജാഥാംഗങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top