പയ്യന്നൂർ
കേന്ദ്രത്തിന്റെ ജനദ്രോഹ വൈദ്യുതി നിയമ ഭേദഗതി പിൻവലിക്കണമെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) പയ്യന്നൂർ ഡിവിഷൻ ജനറൽബോഡി ആവശ്യപ്പെട്ടു. പി വി അപ്പക്കുട്ടി സ്മാരക മന്ദിരത്തിൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് കെ മനോജ് കുമാർ അധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേബി ജോസഫ്, കെ സുധീർ, ഡിവിഷൻ ഭാരവാഹികളായ സോമി ജോസഫ്, ആർ കെ സുമേഷ്, കെ രാജൻ എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി രാജേഷ് കുമാർ സ്വാഗതവും സി വി വിനോദ് നന്ദിയും പറഞ്ഞു. ജനക്ഷേമ - വികസന രംഗത്ത് മാതൃകാപരമായ ഇടപെടൽ നടത്തിയ എൽഡിഎഫ് സർക്കാറിന്റെ തുടർഭരണം ഉറപ്പുവരുത്താൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..