23 April Friday

എൽഡിഎഫിനെ 
വിജയിപ്പിക്കുക

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

ഖാദി വർക്കേഴ‌്സ‌് യൂണിയൻ (സിഐടിയു) പയ്യന്നൂർ ഏരിയാ സമ്മേളനം പി വി കുഞ്ഞപ്പൻ ഉദ‌്ഘാടനംചെയ്യുന്നു

പയ്യന്നൂർ
ഖാദി മേഖലയിൽ മിനിമം കൂലിയും ക്ഷേമനിധി ആനുകൂല്യങ്ങളും വർധിപ്പിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റാൻ മുഴുവൻ ഖാദി തൊഴിലാളികളും രംഗത്തിറങ്ങണമെന്ന‌് ജില്ലാ ഖാദി വർക്കേഴ‌്സ‌് യൂണിയൻ (സിഐടിയു) പയ്യന്നൂർ ഏരിയാ സമ്മേളനം ആഹ്വാനംചെയ‌്തു.  പയ്യന്നൂർ എ കെ ജി ഭവനിൽ സിഐടിയു ജില്ലാ സെക്രട്ടറി പി വി കുഞ്ഞപ്പൻ ഉദ‌്ഘാടനം ചെയ‌്തു.  കെ വി ശാന്ത അധ്യക്ഷയായി.  കെ യു രാധാകൃഷ‌്ണൻ, സി വി ദിലീപ‌്, പി സുമതി, പി എം വത്സല എന്നിവർ സംസാരിച്ചു.
ഭരണത്തുടർച്ചക്കായി മുന്നിട്ടിറങ്ങണമെന്ന്  ചുമട്ടുതൊഴിലാളി യൂണിയൻ പഴയങ്ങാടി ഡിവിഷൻ കമ്മിറ്റി അഭ്യർഥിച്ചു. ഐ വി  ശിവരാമൻ ഉദ്ഘാടനം ചെയ്തു. ഇ എം  ഏലിയാസ്, സിദ്ദീഖ് എന്നിവർ സംസാരിച്ചു. 14ന്‌ പകൽ മൂന്നിന്‌ തൊഴിലാളി കുടുംബസംഗമം നടത്തും.  
 പിലാത്തറ ഡിവിഷൻ കൺവൻഷൻ  ഐ വി ശിവരാമൻ ഉദ്ഘാടനം ചെയ്തു. കെ  കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. വി വി രാമചന്ദ്രൻ സംസാരിച്ചു. കുടുംബ സംഗമം  14ന്‌ രാവിലെ  10ന്‌ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top