18 April Sunday

എൽഐസി ജീവനക്കാരുടെ പണിമുടക്ക്‌ 18ന്

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
കണ്ണൂർ
കാലഹരണപ്പെട്ട വേതനക്കരാർ പുതുക്കുന്നതിൽ മാനേജ്മെന്റും കേന്ദ്രസർക്കാരും കാട്ടുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച്  എൽഐസി ജീവനക്കാരും ഓഫീസർമാരും  18ന് ദേശാവ്യാപകമായി പണിമുടക്കും. പണിമുടക്കിന്‌ മുന്നോടിയായി എൽഐസി എംപ്ലോയീസ് യൂണിയൻ, നാഷണൽ ഫെഡറേഷൻ ഓഫ് ഇൻഷുറൻസ് ഫീൽഡ് വർക്കേഴ്സ് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ   എൽഐസി ഓഫീസുകൾക്കുമുന്നിൽ പ്രകടനവും വിശദീകരണയോഗങ്ങളും സംഘടിപ്പിച്ചു.
കണ്ണൂരിൽ കെ ബാഹുലേയൻ അധ്യക്ഷനായി. പി വി അമീർ അലി, എം കെ പ്രേംജിത്  എന്നിവർ സംസാരിച്ചു. തലശേരി ബ്രാഞ്ച് ഒന്നിൽ വി വിജയകുമാരൻ, കെ സുമേഷ്, പി പ്രഭാകരൻ, പി വി രാജേഷ്,  ബ്രാഞ്ച് രണ്ടിൽ പി കെ മോഹനൻ, ഇ കെ ഷാജി, പി പി ദിനേശൻ എന്നിവർ സംസാരിച്ചു.
മട്ടന്നൂരിൽ  എം മനോജ്‌, എ കെ ബാബുരാജ്, തോമസ് സ്കറിയ എന്നിവരും പയ്യന്നൂരിൽ സലിൻരാജ്, ഒ അനൂപ്, കെ രാജീവൻ, ജി ഉത്തമൻ, തളിപ്പറമ്പിൽ പി  കെ രാജീവൻ, അനിൽകുമാർ, ടി എൻ ബൈജു എന്നിവരും സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top