24 October Thursday

കശ്‌മീരിന്റെ പല ഭാഗത്തും ബാങ്കുവിളി നിരോധിച്ചു: ഹുസൈൻ രണ്ടത്താണി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019
കണ്ണൂർ
കശ്മീരിൽ പല കേന്ദ്രങ്ങളിലും ബാങ്ക് വിളിയും പ്രാർത്ഥനയ്‌ക്കുള്ള ശബ്ദ സംവിധാനവും നിരോധിച്ചത് ലോകം അറിയുന്നില്ലെന്ന് ഡോ. ഹുസൈൻ രണ്ടത്താണി പറഞ്ഞു. പാട്യം ഗോപാലൻ സ്‌മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച കശ്മീർ സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.   അൽ ജസീറയും ബിബിസിയും ഇത്തരം കാര്യങ്ങൾ ചെറിയതോതിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയിലെ മാധ്യമങ്ങളെ വിലയ്‌ക്കെടുക്കുകയോ നിരോധിക്കുകയോ ചെയ്യുന്നു.
   രാജ്യസഭയിൽ വിഷയം വന്നപ്പോൾ കോൺഗ്രസ്‌ ഉൾപ്പെടെ പല രാഷ്ട്രീയ പാർടികളുടെയും എംപിമാർ  സഭയിൽ ഹാജരായില്ല.  അമിത്‌ ഷാ  ഭീഷണിപ്പെടുത്തിയും വിലയ്‌ക്കെടുത്തും ഇവരെ സഭയിൽനിന്ന് മാറ്റിനിർത്തുകയായിരുന്നു. 
    1947ൽ തന്നെ ഭൂരിഭാഗം കശ്മീരികളും ഇന്ത്യയുടെ കൂടെനിൽക്കാനാണ് താൽപര്യപ്പെട്ടത്. ഇത് അവരുടെ സംസ്കാരത്തിന്റെ ബാക്കിപത്രമാണ്.  വർഗീയത ഇളക്കിവിട്ടാണ് ലോകത്തിന്റെ പൂന്തോട്ടമെന്ന് വിശേഷിപ്പിക്കുന്ന ഒരു നാടിനെ ഭീകരതയുടെ കേന്ദ്രമാക്കി മാറ്റുന്നത്. അംബാനിയുടെ നേതൃത്വത്തിൽ കശ്മീരിൽ സ്ഥലം വെട്ടിപ്പിടിക്കാൻ നീക്കം തുടങ്ങിയെന്നും ഡോ. രണ്ടത്താണി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top