22 October Tuesday

പ്രളയബാധിതർക്ക്‌ മാടായി ബാങ്കിന്റെ 50 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019
കണ്ണൂർ
പ്രളയബാധിതർക്ക്‌  മാടായി സഹ. റൂറൽ ബാങ്ക്‌ 50 ലക്ഷം രൂപ നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 25 ലക്ഷം രൂപയും കെയർ ഹോം പദ്ധതിക്കായി  25 ലക്ഷം രൂപയുമാണ്‌  നൽകിയത്‌. കണ്ണൂർ മേലെചൊവ്വയിൽ  കൺസ്യൂമർ ഫെഡ്‌ ഓണം വിപണിയുടെ സംസ്ഥാനതല ഉദ്‌ഘാടന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‌ തുക കൈമാറി. ബാങ്ക്‌ പ്രസിഡന്റ്‌ പി പി ദാമോദരൻ, വൈസ്‌ പ്രസിഡന്റ്‌  ടി കെ ദിവാകരൻ, സെക്രട്ടറി പി  വിമല, മാനേജർ ഇ സി ഗംഗാധൻ എന്നിവരാണ്‌  തുക  കൈമാറിയത്‌. കൂത്തുപറമ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ 25 ലക്ഷം രൂപ നൽകി. പ്രസിഡന്റ്‌ എ  അശോകൻ, വൈസ് പ്രസിഡന്റ്‌  ആർ ഷീല, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ എ പി സുജാത, ജോയിന്റ്‌ ബിഡിഒ പി താര, അബൂബക്കർ ഹാജി, ബീന, ശ്രീജ, ഡൊമിനിക്ക്‌, അജയകുമാർ എന്നിവർ ചേർന്ന്‌ തുക  മുഖ്യമന്ത്രിക്ക്‌ തുക  കൈമാറി.
ചൊവ്വ റൂറൽ ബാങ്കിന്റെ അഞ്ച്‌ ലക്ഷം രൂപ പ്രസിഡന്റ്‌ ഒ പി രവീന്ദ്രൻ, സെക്രട്ടറി കെ മഹീന്ദ്രൻ എന്നിവരും  പുഴാതി സർവീസ്‌ ബാങ്കിന്റെ ഒരു ലക്ഷം രൂപ പ്രസിഡന്റ്‌ എം ഹരീന്ദ്രൻ, സെക്രട്ടറി പി ജയരാജൻ എന്നിവരും കൈമാറി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top