23 September Wednesday

കണ്ണൂർ വിമാനത്താവളത്തിൽ ഐ ഫോണും എയർ പോഡും പിടികൂടി

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

 മട്ടന്നൂർ 

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മൊബൈൽ ഫോണും എയർ പോഡുകളും പിടികൂടി. ദുബായിൽനിന്ന് എയർഇന്ത്യ എക്സ് പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശികളായ ജബീർ, ജസീർ എന്നിവരിൽനിന്നാണ്‌ 16 ആപ്പിൾ ഐ ഫോണും 12 എയർ പോഡുകളും കസ്റ്റംസ് പിടിച്ചത്. ഇവയ്ക്ക് 12.5 ലക്ഷം രൂപ വിലവരും.
    കസ്റ്റംസ് അസി. കമീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ രാജു നിക്കുന്നത്ത്, എൻ സി പ്രശാന്ത്, ജ്യോതിലക്ഷ്മി, ഇൻസ്പെക്ടർമാരായ വി പ്രകാശൻ, ഗുർമിത്ത് സിങ്‌, മനീഷ്, അശോക്‌കുമാർ, യുഗൽകുമാർ, ഹവീൽദാർ സി വി ശശീന്ദ്രൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top