17 November Sunday

സംഘപരിവാർ ഭീഷണി സിപിഐ എം പ്രതിഷേധം 5ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019
കണ്ണൂർ
സംഘപരിവാർ ഭീഷണിക്കും ജനാധിപത്യ കശാപ്പിനുമെതിരെ  അഞ്ചിന്‌ വൈകിട്ട്‌  നാലിന്‌ ലോക്കൽ  കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കാൻ സിപിഐ എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.  
അടൂർ ഗോപാലകൃഷ്‌ണനെതിരായ ഭീഷണിക്കും ഉന്നാവ്‌  സംഭവങ്ങളിലും പ്രതിഷേധിച്ചാണ്‌ പ്രകടനം. പ്രവർത്തകരും ഗ്രന്ഥശാലകളുടെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും പ്രവർത്തകരും  വർഗ ബഹുജന സംഘടനകളും അണിനിരക്കും. 
ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി വി ഗോപിനാഥ്‌ അധ്യക്ഷനായി.  സെക്രട്ടറി എം വി ജയരാജൻ മേൽക്കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു.
പ്രധാന വാർത്തകൾ
 Top