16 September Monday

കെജിഎൻഎ ജില്ലാസമ്മേളനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019
കണ്ണൂർ
കേരള ഗവ. നേഴ്‌സസ്‌  അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്‌ ജില്ലാ കൗൺസിൽ യോ‌ഗത്തോടെ തുടക്കമായി. കണ്ണൂർ ഐഎംഎ ഹാളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  കെ വി സുമേഷ്‌   ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എ കെ തനൂജ അധ്യക്ഷയായി. ടി ടി ഖമറുസമൻ സംഘടനാ റിപ്പോർട്ടും കെ വി പുഷ്‌പജ  പ്രവർത്തന റിപ്പോർട്ടും ബേബി സുധേഷ്‌ കണക്കും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഇ സുമ സ്വാഗതവും ഗ്രേസി ജോസഫും പറഞ്ഞു.
ശനിയാഴ്‌ച  രാവിലെ   പത്തിന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. പകൽ രണ്ടിന്‌ പ്രതിനിധി സമ്മേളനം പി കെ ശ്രീമതി  ഉദ്‌ഘാടനം ചെയ്യും. യാത്രയയപ്പും അനുമോദനവും നടക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top